തിരുവനന്തപുരം: കേരളത്തിലും ഗൾഫ് നാടുകളിലും പ്രവർത്തിച്ചുവരുന്ന മാസ്റ്റർ ആൻഡ് മാസ്റ്റേഴ്സ് അന്താരാഷ്ട്ര ആർട്ടിസ്റ്റ് ദിനത്തോടനുബന്ധിച്ച് 25ന് നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് 10,001 രൂപ കാഷ് അവാർഡും പ്രശസ്‌തിപത്രവുമാണ് സമ്മാനം. പ്രശസ്‌തി പത്രത്തോടൊപ്പം രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 5001 രൂപയും, 3001 രൂപയും കാഷ് അവാർഡായി ലഭിക്കും. നാലാം സ്ഥാനത്തെത്തുന്ന രണ്ട് പേർക്ക് 1001 രൂപ സമ്മാനമായി നൽകും. 14ന് സൂം ആപ്പിലൂടെ ചിത്രകാരൻ ബോസ് കൃഷ്‌ണമാചാരി പ്രഖ്യാപിക്കും.
16 നുമേൽ പ്രായമുള്ള ചിത്രരചനയിൽ താത്പര്യവും പ്രാഗല്ഭ്യവുമുള്ള വ്യക്തികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്വന്തമായി നിർമ്മിച്ച ' ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇല്ലുഷ്യൻ അഥവാ പെർസെപ്ഷൻ' ചിത്രങ്ങളാണ് മത്സരത്തിൽ പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക. https://