
പാറശാല:സ്വർണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകൾ കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി.ജലീലും രാജിവയ്ക്കമെന്നാവശ്യപ്പെട്ട് ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉദിയൻകുളങ്ങരയിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ.പ്രാണകുമാർ ഉദ്ഘാടനം ചെയ്തു.ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ആർ.സൈമൺ,ഗോപാലകൃഷ്ണൻ നായർ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌മാരായ അഡ്വ. രഞ്ജിത്റാവു,ആറയൂർ രാജശേഖരൻ നായർ,ഡി.സി.സി അംഗം കൊറ്റാമം ശോഭനദാസ്,ആറയൂർ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് വൈ.ആർ.വിൻസെന്റ്,വൈ.യോവാസ്,യൂത്ത് കോൺഗ്രസ് ചെങ്കൽ മണ്ഡലം പ്രസിഡന്റ് പൊൻവിള ജെറീഷ് തുടങ്ങിവർ സംസാരിച്ചു.