തിരുവനന്തപുരം: യാത്രക്കാരനോട് അപമര്യാദകാട്ടിയ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തതായി കെ.എസ്.ആർ.ടി.സി. എം.ഡി ബിജുപ്രഭാകർ അറിയിച്ചു.വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ കെ. സുരേഷിനെയാണ് സഹയാത്രക്കാരന്റെ പരാതിയെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. വെള്ളറടയിൽ നിന്നു ഉള്ളൂരിലേക്ക് പോയ ബസിൽ, പ്രായമായ ആൾ ആവശ്യപ്പെട്ടിട്ടും ഒരു കിലോമീറ്റർ മാറിയാണ് ബസ് നിറുത്തിയത്. ഇത് ചോദ്യംചെയ്ത യാത്രക്കാരോട് മോശമായി പെരുമാറിയെന്നു കാട്ടി സഹയാത്രക്കാരൻ നൽകിയ പരാതി അന്വേഷിച്ച വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.