തിരുവനന്തപുരം: കള്ള് ഷാപ്പുകളുടെ പ്രവർത്തന സമയം രാത്രി 8 മണി വരെയാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8 മുതൽ വൈകിട്ട് 7 വരെയായിരുന്നു പ്രവർത്തിച്ചുവന്നത്. അത് രാവിലെ 8 മുതൽ രാത്രി 8 വരെയാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.