ghs-parassala

പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ സ്‌കൂളുകളുടെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പാറശാല ഗവ.വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് വി.അരുൺ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ മുഖ്യാതിഥിയായിരുന്നു. പാറശാല എ.ഇ.ഒ കെ.ദേവപ്രദീപ് സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ജെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെൻഡാർവിൻ, ഗ്രാമ പഞ്ചായത്ത് അംഗം പി.എ.നീല, പ്രിൻസിപ്പൽ രാജദാസ്, സ്മിതാ ദാസ്, ബി.പി.സി കൃഷ്ണകുമാർ, സ്റ്റാഫ് സെക്രട്ടറി റാണി, രമാദേവി തുടങ്ങിയവർ സംസാരിച്ചു.