തിരുവനന്തപുരം :കോർപറേഷനു കീഴിലെ മുട്ടട(സി.പി നഗർ പ്രദേശങ്ങൾ), അമ്പലത്തറ(മിത്രാ നഗർ അമ്മച്ചിമുക്ക് ജംഗ്ഷൻ, വി വൺ റസിഡന്റ്സ് അസോസിയേഷൻ പ്രദേശങ്ങൾ), കമലേശ്വരം (ഗംഗാ നഗർ, ജൂബിലി നഗർ പ്രദേശങ്ങൾ), പുത്തൻപള്ളി(ബദരി നഗർ, മിൽക്ക് കോളനി റോഡ് പ്രദേശങ്ങൾ), മാണിക്യവിളാകം(ആസാദ് നഗർ, ജവഹർ പള്ളി, ആലുകാട് പ്രദേശങ്ങൾ), ബീമാപള്ളി ഈസ്റ്റ്(സദം നഗർ പ്രദേശം), മുട്ടത്തറ(വടുവാത്ത് റസിഡന്റ്സ്, വഡുവാത്ത് ആറ്റരികത്ത്, വടുവാത്ത് ആൽത്തറ മുടുക്ക് പ്രദേശങ്ങൾ), ശംഖുംമുഖം (ജി.വി രാജ എ സ്ട്രീറ്റ്, ബി സ്ട്രീറ്റ്, സി സ്ട്രീറ്റ്, രാജീവ് നഗർ, കണ്ണാന്തുറ പ്രദേശങ്ങൾ), കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ കല്ലൂർകോണം, വിതുര ഗ്രാമപഞ്ചായത്തിലെ ചെറ്റച്ചൽ, തേവിയോട്, പേപ്പാറ, മേമല, തല്ലച്ചിറ, കിഴുവിലം ഗ്രാമപഞ്ചായത്തിലെ കിഴുവിലം, കൂന്തള്ളൂർ എന്നീ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

കണ്ടെയിൻമെന്റ് സോൺ പിൻവലിച്ചു. തിരുപുറം ഗ്രാമപഞ്ചായത്തിലെ ഇരുവൈക്കോണം, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ വെള്ളൂർകോണം, ചാവർകോട്, തിരുവനന്തപുരം കോർപറേഷനു കീഴിലെ മണ്ണന്തല (എസ്.എൻ നഗർ, പേരാവൂർ പ്രദേശങ്ങൾ ഒഴികെ), പി.ജി റസിഡന്റ്സ് അസോസിയേഷൻ പ്രദേശങ്ങൾ (പെരുന്താന്നി വാർഡ്) എന്നിവയെ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.