pic

മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ '1971 ബിയോണ്ട് ബോർഡേഴ്സ്' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ചലച്ചിത്ര നടി എന്നതിനു പുറമേ മോഡലിംഗ്, ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ എന്നിങ്ങനെ ബഹുമുഖ മേഖലകളിൽ ശരണ്യ തിളങ്ങി. തമിഴ് സിനിമയിലൂടെയാണ് താരം സിനിമാ രംഗത്ത് വന്നതെങ്കിലും കൂടുതൽ അവസരങ്ങൾ ശരണ്യയെ തേടി വന്നത് മലയാളത്തിലാണ്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശരണ്യ തന്റെ വിവാഹ വാർത്ത ആരാധകരോട് പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. താരം പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങൾ ഏറ്രെടുത്തിട്ടുണ്ട്. വരന്റെ പേര് മനേഷ് രാജൻ നായർ എന്നാണ്. അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും തുടർന്നുള്ള ജീവിതത്തിൽ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും താരം കുറിപ്പിൽ പറയുന്നു. ആരാധകരും താരങ്ങളും ഉൾപ്പെടെ നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.