തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് കോളേജിൽ വിദ്യാർത്ഥികൾക്കായി രണ്ട് വർഷ ഐ.എ.എസ് കോച്ചിംഗ് 17ന് ആരംഭിക്കും. ആദ്യ വർഷം ഐ.എ.എസ് ഫൗണ്ടേഷൻ രണ്ടാംവർഷം അഡ്വാൻസ് ഐ.എ.എസ് ഫൗണ്ടേഷൻ എന്നീ രീതിയിലാണ് ക്ളാസ്. ശനി, ഞായർ ദിവസങ്ങളിലാണ് ക്ളാസ്. ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഒരുവർഷം നീണ്ടുനിൽക്കുന്ന മെയിൻ കം പ്രിലിമിനറി കോഴ്സിന്റെ പുതിയ ബാച്ച് 16ന് ആരംഭിക്കും. ഇതിന് ആഴ്ചയിൽ ആറുദിവസവും ക്ളാസ് ഉണ്ടായിരിക്കും. ഓറിയന്റേഷനും സൗജന്യ സ്റ്റഡി കിറ്റിനും പേര് രജിസ്റ്റർ ചെയ്യുന്നതിന് കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോപ്ളംക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ എത്തിച്ചേരണം. ആദ്യം ചേരുന്ന 25 വിദ്യാർത്ഥികൾക്ക് കേരളകൗമുദി സ്കോളർഷിപ്പ് ലഭിക്കും. ഫോൺ: 9895074949.