
മുത്തോൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് യുവ താരം നിവി ൻ പോളിക്ക് പ്രത്യേക പുരസ്കാരം നേടിക്കൊടുത്തത്. അതേ സമയം ഹെലനിലെ അഭിനയത്തിനാണ് അന്ന ബെന്നിന് അവാർഡ് ലഭിച്ചത്.
പ്രത്യേക പരാമർശം ലഭിച്ച മറ്റുള്ളവർ: സംഗീത സംവിധാനം: വി. ദക്ഷിണാമൂർത്തി (ചിത്രം:ശ്യാമരാഗം. 2013ൽ അദ്ദേഹം അന്തരിച്ചു. 2019ലാണ് ചിത്രം സെൻസർ ചെയ്തത്)നടി: പ്രിയംവദ കൃഷ്ണൻ, ചിത്രം: തൊട്ടപ്പൻ. പ്രത്യേക ജൂറി അവാർഡ്: വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസർ: സിദ്ധാർത്ഥ് പ്രിയദർശൻ, ചിത്രം: മരയ്ക്കാർ അറബിക്കടലിന്റെ സിംഹംചലച്ചിത്ര ഗ്രന്ഥം: സിനിമാ സന്ദർഭങ്ങൾ, സിനിമാശാലയും കേരള പൊതുമണ്ഡലവും: ഡോ. പി കെ രാജശേഖരൻ ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ