
കിളിമാനൂർ: ഹാഥ്‌രാസ് വിഷയം സുപ്രീകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുക, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കിളിമാനൂർ പെട്രോൾ പമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി ടി.എൻ. വിജയൻ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാനകമ്മിറ്റിയംഗം എസ്. ഹരിഹരൻ പിള്ള, സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് ഇ. ഷാജഹാൻ, കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം വിക്രമൻ, വത്സലൻ തുടങ്ങിയവർ സംസാരിച്ചു.