
കിളിമാനൂർ: എക്സൈസ് ഉദ്യോഗസ്ഥനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ വെള്ളംകൊള്ളി സുരഭിയിൽ സുരേഷ് കുമാർ (51)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. മൂവാറ്റുപുഴ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ്. ഉദ്യോഗക്കയറ്റം കിട്ടിയെങ്കിലും കഴിഞ്ഞ് ഒരുവർഷത്തോളമായി സുരേഷ് കുമാർ ജോലിക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.മാനസിക പ്രശ്നങ്ങളാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ഭാര്യ ബിന്ദു. മകൻ കാർത്തിക്.