കടയ്ക്കാവൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും കായിക്കരയിൽ പരക്ക നാശനഷ്ടങ്ങൾ. കായിക്കര ആശാൻ സ്മാരകത്തിലെ ലൈബ്രറിയുടെ മേൽക്കൂര തകർന്നു. ഇടക്കുടി ഭാഗത്ത് മെയിൻ റോഡിൽ തെങ്ങ് ഒടിഞ്ഞു വീണ് രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങലിൽ നിന്നും ഫയർഫോഴ്സ് വന്ന് നാട്ടുകാരുടെ സഹകരണത്തോടെ തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചേനവിള രാജന്റെ തൊഴുത്തിന്റെ മേൽക്കൂരയും പനത്താഴ ബേബിയുടെ വീടിന്റെ മേൽക്കൂരയും തകർന്നു. ഇലക്ട്രിക് പോസ്റ്റുകൾ റോഡിന് കുറുകെ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു.