
പഴയ ഗ്രൂപ്പുകൾ പലതും പാർട്ടിയുമായി ബന്ധപ്പെട്ട് നേരത്തേ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും ഔദ്യോഗികമല്ല. ഔദ്യോഗികമായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകസമ്മേളനം നടന്നത് കാൺപൂരിലാണ്. 1925ൽ കാൺപൂരിൽ ചേർന്ന സമ്മേളനത്തിൽ മാത്രമാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. ഇതുവരെയുണ്ടായ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയെല്ലാം പ്രവർത്തനം അവസാനിപ്പിച്ച്, ഇതാണ് ഔദ്യോഗികമായി പാർട്ടിയുടെ സ്ഥാപകസമ്മേളനമെന്ന് അന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. സ്ഥാപകസമ്മേളനമെന്ന് കാൺപൂരിൽ വച്ച് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചതായതിനാൽ അതുതന്നെയാണ് സ്ഥാപകസമ്മേളനം. അതാണ് പാർട്ടി നടപ്പാക്കുക
കാനം രാജേന്ദ്രൻ
സി.പി.ഐ സംസ്ഥാന സെക്രട്ടറി