
ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊത്ത് എന്ന് പേരിട്ടു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്.കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമലാണ് നായിക. റോഷൻ മാത്യു, സുദേവ് നായർ എന്നിവർക്കൊപ്പം രഞ്ജിത്തും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നു. കാമറ: പ്രശാന്ത് രവീന്ദ്രൻ.