
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 23 വരെ അപേക്ഷിക്കാം. ഇതിനുള്ള യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം, അയയ്ക്കേണ്ട മാർഗം തുടങ്ങിയ വിവരങ്ങൾ ക്ഷേത്രത്തിന്റെ spst.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.