general

ബാലരാമപുരം:കേന്ദ്രസർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ ദേശവ്യാപകമായി കിസാൻ സംഘർഷ കോർഡിനേഷൻ കമ്മിറ്റിയുടെ നേത്യത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന താങ്ങുവില അവകാശദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംയുക്ത കർഷക സമിതിയുടെ നേത്യത്വത്തിൽ നടന്ന സത്യാഗ്രഹം കിസാൻ ജനത ജില്ലാ പ്രസിഡന്റ് ബാലരാമപുരം രാജു ഉദ്ഘാടനം ചെയ്തു.കർഷക സംഘം ഏരിയ പ്രസിഡന്റ് ജി.വസുന്ധരൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയ സെക്രട്ടറി ആർ.പ്രദീപ്,​പാറക്കുഴി സുദർശനൻ,​തെന്നൂർക്കോണം ബാബു,​വി.സതീഷ് ചന്ദ്രൻ,​റജു രവീന്ദ്രൻ,​ആർ.ബാഹുലേയൻ എന്നിവർ സംബന്ധിച്ചു.