head

തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ വിരമിച്ചവരും തുടർന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ വിരമിക്കൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് 1978ലെ കേരള ചുമട്ടുതൊഴിലാളി നിയമത്തിലെ 43ാം വകുപ്പ് ഭേദഗതി ചെയ്യാനായി 2020ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ചുമട്ടുതൊഴിലാളികൾക്ക് എടുക്കാവുന്ന ചുമടിന്റെ പരമാവധി ഭാരം 75 കിലോയിൽ നിന്ന് 55 കിലോയായി കുറയ്ക്കുന്നതിനും സ്ത്രീകൾ, കൗമാരക്കാർ എന്നിവർ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം 35 കിലോയായി നിജപ്പെടുത്തുന്നതിനും നിയമത്തിൽ ഭേദഗതി വരുത്തും. ഇതിന്റെ ഓർഡിനൻസിനും ഗവർണറോട് ശുപാർശ ചെയ്തു.

 താത്കാലിക ഡ്രൈവർമാരെ സ്ഥിരപ്പെടുത്തും

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ പത്തു വർഷം സേവനം പൂർത്തിയാക്കിയ 52 താത്കാലിക ഡ്രൈവർമാരെ അതത് ഗ്രാപഞ്ചായത്തുകളിലോ നഗരസഭകളിലോ എൽ.ഡി.വി ഡ്രൈവർ ഗ്രേഡ് 2 തസ്തിക സൂപ്പർന്യൂമററിയായി സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും.