
പാലോട്:നന്ദിയോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ച ഡി.ബി.എൽ.പി എസിൽ നിർമ്മിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ നിർവഹിച്ചു.വികസന സമിതി ചെയർമാൻ ചെല്ലഞ്ചി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രാധാ ജയപ്രകാശ് ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഉദയകുമാർ,വികസന സമിതി അംഗം പി.സനൽകുമാർ,എച്ച്.എം.ലൈസി,പി.ടി.എ പ്രസിഡന്റ് സിനി ലാൽ എന്നിവർ സംസാരിച്ചു.