sssss

വിതുര: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും രോഗവ്യാപനത്തെ ചെറുത്ത് വിതുര പഞ്ചായത്തിലെ ബോണക്കാട് നിവാസികൾ. കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത് എട്ട് മാസം പിന്നിടുമ്പോഴും ഇവിടെ ഒരാൾക്കും ഇതുവരെയും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വിതുര പഞ്ചായത്തിൽ കൊവിഡിന്റെ താണ്ഡവം തുടരുമ്പോഴാണ് ബോണക്കാട് നിവാസികൾ കൊവി‌ഡിനെ ഫലപ്രദമായി തടഞ്ഞത്. ബോണക്കാട് വാർഡിൽ താമസിക്കുന്നവരിൽ തോട്ടം തൊഴിലാളികളാണ് അധികവും. ബോണക്കാട് എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലായി 150ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

 കൈവിടാത്ത ജാഗ്രത

തൊഴിലാളികളിൽ ഭൂരിഭാഗവും താമസിക്കുന്നത് ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താറായ ലയങ്ങളിലാണ്. എന്നാലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഇവർ പുറത്തിറങ്ങാറില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും പിടിമുറുക്കിയിട്ടുണ്ടെങ്കിലും ആരോഗ്യ, ശുചിത്വകാര്യങ്ങളിൽ ഇവർ അതീവ ശ്രദ്ധാലുക്കളാണ്.