v

വെഞ്ഞാറമൂട് : വട്ടപ്പാറ വേങ്കോട് ചിറത്തലക്കൽ ചിറയിൽ യുവാവിനെ നീന്തൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിറത്തലക്കൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ സതീശ (48)നാണ് മരിച്ചത്. കഴിഞ്ഞ 12 ന് രാത്രി പത്ത് മണിയൊടെ വീടിന് സമീപത്തെ നീന്തൽകുളത്തിന് അരികിൽ കിടക്കുന്ന നിലയിൽ സുഹൃത്തുക്കൾ ഇയാളെ കണ്ടിരുന്നു. ഫയർഫോഴ്സ് നീന്തൽകുളത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ നീന്തൽ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ചുഴലിരോഗം വന്ന് വെള്ളത്തിൽവീണ് മരിച്ചതാകാമെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. ഭാര്യ സുജാത. മക്കൾ :അഖിൽ,അഖില.