oct14d

ആറ്റിങ്ങൽ: അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഗൾഫിൽ നിന്നെത്തി ഹോം ക്വാറന്റൈനിലായിരുന്ന കുന്നുവാരം ചെങ്ങന്നൂർ വീട്ടിൽ ശശികുമാർ(57 )​ ശ്വാസ തടസ്സം നേരിട്ട് മരണമടഞ്ഞു.ഈ മാസം 8 നാണ് ശശികുമാറിന്റെ അമ്മ മരണമട‍ഞ്ഞത്. സംഭവം അറിഞ്ഞ് 9 ന് ഗൾഫിൽ നിന്ന് നാട്ടിലെത്തി മരണാനന്തര ചടങ്ങുകൾ പങ്കെടുത്തു. തുടർന്ന് വീട്ടു നിരീക്ഷണത്തിലായി. ബുധനാഴ്ച രാവിലെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.ഭാര്യ: ബീന,​ മക്കൾ: രാഹുൽ,എസ്.കുമാർ,​ രേഷ്മ .എസ്.കുമാർ.