
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6244 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 50,056 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 13ന് 48253 പരിശോധനയും 8764 രോഗികളും. 12ന് 38259 പരിശോധനയും 5930 രോഗികളും, 11ന് 61629 പരിശോധനയും 9347 രോഗികളുമായിരുന്നു. ഇന്നലെ ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്താണ്. 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂർ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂർ 303, കാസർകോട് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84.5745 പേർ സമ്പർക്കരോഗബാധിതരാണ്. 364 പേരുടെ ഉറവിടം വ്യക്തമല്ല. 20 മരണങ്ങളും. ഇതോടെ ആകെ മരണം 1066.105 ആരോഗ്യ പ്രവർത്തകർക്കും 4 ഐ.എൻ.എച്ച്.എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.