
മലയിൻകീഴ്: മലയിൻകീഴ് - ഊരൂട്ടമ്പലം റോഡിൽ പാറ കയറ്റി പോകുകയായിരുന്ന ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. വലിയറത്തല വാറുവിളാകത്ത് വീട്ടിൽ തടിപ്പണിക്കാരൻ എം. പ്രേംലാലാണ് (34, മണികണ്ഠൻ) മരിച്ചത്. അന്തിയൂർക്കോണം കുഴിവിളയിലെ വീട്ടിൽ ഭാര്യയെയും കുട്ടികളെയും കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴാണ് അപകടം. മലയിൻകീഴ് ആയുർവേദ ആശുപത്രിക്ക് സമീപത്തെ വളവിൽ മാറനല്ലൂർ പാറമടയിൽ നിന്ന് ലോഡുമായി വരികയായിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. അടിവശത്ത് കുരുങ്ങിയ പ്രേംലാലിനെയും കൊണ്ട് 100 മീറ്ററിലേറെ ദൂരം പോയ ശേഷമാണ് ലോറി നിന്നത്. ശരീരത്തിന്റെ ഭാഗങ്ങൾ റോഡിൽ ഉരഞ്ഞ് ചിതറി. ബൈക്കും ശരീരവും ലോറിയുടെ പിറകുവശത്തെ ടയറിൽ കുരുങ്ങിയ നിലയിലായിരുന്നു. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പ്രിയ രവീന്ദ്രൻ. മക്കൾ: പ്രേം തീർത്ഥ (8), പ്രേംപ്രണവ് (6).