
ഉഴമലയ്ക്കൽ:ഓട്ടോ റിക്ഷ ഇടിച്ച് പരുക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു.ഉഴമലയ്ക്കൽ പുളിമൂട് മേലതിൽ വീട്ടിൽ ചന്ദ്രൻ(64)ആണ് മരിച്ചത്.ഇക്കഴിഞ്ഞ ഒന്നിന് രാവിലെ 6.30ന് പുളിമൂട്ടിൽ വച്ചായിരുന്നു അപകടം.ഓട്ടോ ഇടിച്ച് തലയ്ക്ക് പരുക്കേറ്റ ചന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ, കൊവിഡ് പോസിറ്റീവ് ആയി.കഴിഞ്ഞദിവസം നെഗറ്റീവ് ആയെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.ഭാര്യ:സരോജം.മക്കൾ:രമ്യ,അശ്വതി. മരുമക്കൾ:പരേതരായ സജു,ഷിജു.