തിരുവനന്തപുരം: ഭാരത് ഭവനും കേരള സ്റ്റേറ്റ് യൂത്ത് കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക് നൃത്തോത്സവത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. 22 വരെയാണ് അപേക്ഷിക്കാൻ അവസരം.

മോഹിനിയാട്ടം, ഭാരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരി നൃത്തം, കഥക്, ഒഡീസി, കേരള നടനം, ചൗ നൃത്തം, സത്രിയ നൃത്തം, റബീന്ദ്ര നൃത്തം, വിലാസിനി നാട്യം, സൂഫി നൃത്തം എന്നിവയണ് ഫെസ്റ്റിവലിലുൾപ്പെടുത്തിയിരിക്കുന്നത്. 18 മുതൽ 29 വരെയും, 30 മുതൽ 45 വരെയും പ്രായമുള്ള വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതത് മേഖലകളിലെ അഞ്ചു മിനിട്ടിൽ കുറയാത്ത അവതരണ വീഡിയോ ദൃശ്യങ്ങളും, ജനന തീയതി തെളിയിക്കുന്ന രേഖയും ബയോഡേറ്റയും സഹിതം bharathbhavankerala@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. വിവരങ്ങൾക്ക് ഫോൺ: 9995484148, 9947764410.