തിരുവനന്തപുരം: ആര്യങ്കോട് എസ്.ഐയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. തനിക്ക് സഹായം ആവശ്യമുണ്ടെന്നും 10,000 രൂപ വേണമെന്നുമുള്ള എസ്.ഐയുടെ സന്ദേശങ്ങളാണ് പലർക്കും ലഭിച്ചത്. നിരവധി പേർക്ക് സന്ദേശം കിട്ടിയതോടെ സംശയം തോന്നി എസ്.ഐയുമായി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം വിവരമറിഞ്ഞത്. അക്കൗണ്ട് വ്യാജമാണെന്നും ആരും പണം നൽകരുതെന്നും എസ്.ഐ പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തിൽ സൈബർ‌ സെല്ലിന് പരാതി നൽകി. ചില ഡിവൈ.എസ്.പിമാരും ഇത്തരത്തിൽ തട്ടിപ്പിന് ഇരയായെന്നും വിവരമുണ്ട്.