lok-janashakthi

പാറശാല: അന്തരിച്ച ലോക് ജനശക്തി പാർട്ടി സ്ഥാപക നേതാവും കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ശ്രീറാംവിലാസ് പാസ്വാന്റെ സ്മരണാർത്ഥം ലോക് ജനശക്തി പാർട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പാറശശാലയിൽ നിന്നാരംഭിച്ച യാത്ര ബി.കെ.പി സംസ്ഥാന കമ്മിറ്റി അംഗം മഞ്ചവിളാകം കാർത്തികേയൻ ഉദ്‌ഘാടനം ചെയ്തു.യാത്ര 14 നിയോജക മണ്ഡലങ്ങളും സന്ദർശിച്ച ശേഷം വൈകുന്നേരം 7ന് സെക്രട്ടേറിയറ്റ് നടയിൽ സമാപിച്ചു.ലോക് ജനശക്തി പാർട്ടി ജില്ലാ പ്രസിഡന്റ് അരുൺ വേലായുധൻ,വൈ. പ്രസിഡൽ് തിരുമംഗലം സന്തോഷ്, ജില്ലാ ജനറൽ സെക്രട്ടറി അശോക് ചേനാട്ട് ജിമ്മിരാജ് നാടാർ,അജി സുകുമാരൻ, ആനന്ദ്, രാഹുൽ, മണിമംഗലം കുമാരൻ, ജഫ്രി ലോറൻസ് തുടങ്ങിയവർ നേതൃത്വം നൽകി.സമാപന സമ്മേളനത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,ജില്ല വൈസ് പ്രസിഡന്റ് കരമന അജിത്ത് തുടങ്ങിയവർ സംസാരിച്ചു.