radha

അടൂർ : തെങ്ങമം തോട്ടമുക്കിലെ ചായക്കടയിൽ വീട്ടമ്മയുടെ കൈയ്യിൽ കടന്നുപിടിക്കുകയും തടയാനെത്തിയ ഭർത്താവിനെ മർദ്ദിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. തെങ്ങമം പാറപ്പുറത്ത് വീട്ടിൽ രാധാകൃഷ്ണ കുറുപ്പ് (51), അഭിരാമത്തിൽ രാജേഷ് (42) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്.. ചൊവ്വാഴ്ച വൈകിട്ട് 7.30 നാണ് സംഭവം. ചായക്കടയിൽ പലഹാരം വാങ്ങാൻ കാത്തുനിൽക്കുകയായിരുന്നു വീട്ടമ്മ. രാധാകൃഷ്ണക്കുറുപ്പ് ഇവരുടെ കൈയ്യിൽ കടന്നുപിടിക്കുകയായിരുന്നു.. ഇത് കണ്ട് തടയാൻ ഒാടിയെത്തിയ ഭർത്താവിനെ രാജേഷ് മർദ്ദിച്ചു. അടൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.