
തിരുവനന്തപുരം: ദസറ, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് 196 സ്പെഷ്യൽ ട്രെയിനുകൾ ഒാടിക്കാൻ റെയിൽവേ തീരുമാനിച്ചു. നേരത്തെ ഒാടിക്കൊണ്ടിരുന്നതും കൊവിഡ് മൂലം നിറുത്തിവെച്ചതുമായ ട്രെയിനുകളാണ് സ്പെഷ്യൽ ട്രെയിനുകളായി ഒാടിക്കുന്നത്. കേരളത്തിലേക്ക് എട്ട് സ്പെഷ്യൽ ട്രെയിനുകളാണുള്ളത്. ഒക്ടോബർ 20 മുതൽ നവംബർ 30 വരെയാണ് സർവീസ്. അതിന് ശേഷവും റെഗുലർ ട്രെയിനുകളായി ഇവ ഒാടിക്കുമെന്നാണ് കരുതുന്നത്.
കേരളത്തിലേക്കുള്ളവ
കർണാടകത്തിൽ നിന്ന് ബംഗളൂരു- കന്യാകുമാരി, യശ്വന്തപൂർ- കണ്ണൂർ, ഗുജറാത്തിൽ നിന്ന് സെക്കന്ദരാബാദ്- തിരുവനന്തപുരം, ഗാന്ധിധാം- തിരുനെൽവേലി, ബീഹാറിൽ നിന്ന് ബാറൂണി- എറണാകുളം, ബംഗാളിൽ നിന്ന് ഷാലിമാർ- തിരുവനന്തപുരം, ഹൗറ- എറണാകുളം, ഉത്തർപ്രദേശിൽ നിന്ന് ഗോരഖ് പൂർ- തിരുവനന്തപുരം.