punching

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഗർഭിണികൾ,ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുള്ള മൂലയൂട്ടുന്ന അമ്മമാർ,കാൻസർ രോഗികൾ, അവയവ മാറ്ര ശസ്ത്രക്രിയയ്ക്ക് വിധേയരായവർ തുടങ്ങിയവരെ ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. ഇവർ വീടുകളിലിരുന്ന് ഓഫീസ് ജോലി ചെയ്താൽ മതി. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പാണ് ഉത്തരവിറക്കിയത്.