
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ നഴ്സുമാരുടെ കൊവിഡ് നിരീക്ഷണ കാലാവധി വെട്ടിച്ചുരുക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ക്വാറന്റൈൻ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. സംസ്ഥാനതല ഉദ്ഘാടനം സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്.കെ.എസ്, സംസ്ഥാന ട്രഷറർ ആശ.എൽ,തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് അനസ്.എസ്.എം,ജില്ലാ സെക്രട്ടറി ഗിരീഷ്.ജി.ജി, എൻ.ജി.ഒ.എ ബ്രാഞ്ച് പ്രസിഡന്റ് ശ്രീ.സന്തോഷ്,ജെഫിൻ, സുജിത്ത്,നാദിയ തുടങ്ങിയവർ പങ്കെടുത്തു.
caption സർക്കാർ നഴ്സുമാരുടെ കൊവിഡ് നിരീക്ഷണ കാലാവധി വെട്ടിച്ചുരുക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ക്വാറന്റൈൻ അവകാശ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ നിർവഹിക്കുന്നു