plus

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് ഒഴിവുള്ള 43893 സീറ്റുകളിലേക്ക് 107615 അപേക്ഷകരുണ്ട്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. 5668 സീറ്റുകളിലേക്ക് 26535 പേർ. മുഴുവൻ സീറ്റുകളിലേക്കും അലോട്ട്മെന്റ് നടന്നാലും മലപ്പുറത്ത് 20867 വിദ്യാർഥികൾക്ക് സീറ്റുണ്ടാകില്ല. കോഴിക്കോട്, പാലക്കാട് ജില്ലകളിലും പതിനായിരത്തിന് മുകളിൽ അപേക്ഷകരുണ്ട്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അപക്ഷകരെക്കാൾ സീറ്റുകളുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. 9മുതൽ പ്രവേശനം നടത്തും.