
കിളിമാനൂർ:കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിൽ നിന്നും ആദ്യ ബസ് ഓൺ ഡിമാന്റ് പദ്ധതിക്ക് പള്ളിക്കൽ ജംഗ്ഷനിൽ തുടക്കമായി. ദിവസവും രാവിലെ 8.30ന് പള്ളിക്കലിൽ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് സർവീസ്. സ്ഥിരയാത്രികർക്ക് സീറ്റ് ഉറപ്പാക്കുന്നതിനൊപ്പം യാത്രികർ ജോലിചെയ്യുന്ന ഓഫീസുകളിലും സ്ഥാപനങ്ങൾക്ക് മുന്നിലും ഇറങ്ങാനും തിരികെ കയറാനും സാധിക്കും. ദിവസവും 46 യാത്രികർക്കാണ് സീറ്റ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രികരുടെ ഇരുചക്രവാഹനങ്ങൾക്ക് പള്ളിക്കലിൽ പാർക്ക് ചെയ്യാനുള്ള സൗകര്യവും പള്ളിക്കൽ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ബോണ്ട് സർവീസിന്റെ ഫ്ളാഗ് ഓഫ് വി. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി, എ.ടി.എ ഷിജു തുടങ്ങിയവർ പങ്കെടുത്തു.