
കിളിമാനൂർ:താങ്ങുവില അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഇടതുപക്ഷ സംയുക്ത കർഷകസമിതി കിളിമാനൂർ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.നാവായിക്കുളം തട്ടുപാലം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കേരള കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സി.സുകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് എസ് ജില്ലാപ്രസിഡന്റ് എം.ബഷീർ, എൻ.രവീന്ദ്രൻ ഉണ്ണിത്താൻ, ജി.രാമചന്ദ്രൻപിള്ള, സി.ശിശുപാലൻ, എസ്.സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കർഷകസംഘം കിളിമാനൂർ ഏരിയാ സെക്രട്ടറി എസ്. ഹരിഹരൻപിള്ള സ്വാഗതം പറഞ്ഞു.