prathishedha-dharna

കല്ലമ്പലം:സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ അടൂർ പ്രകാശ് എം.പിയെ നിരന്തരമായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സേവാദൾ ഒറ്റൂർ മണ്ഡലം കമ്മിറ്റി കല്ലമ്പലം ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി.സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം നസീർ,സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി പാലാംകോണം എ. എം ജമാൽ, സേവാദൾ ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് എം.താഹിർ,മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാ സ്റ്റീഫൻസൺ,എസ്.ബിനു,ബി.എസ്.സുബിൻ,ഡി.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.