sec

തിരുവനന്തപുരം: നിയമസഭയിൽ അതിക്രമം കാട്ടിയ കേസിലെ പ്രതികളായ എം.എൽ.എമാർ വിചാരണ നേരിടാൻ കോടതിയിൽ നേരിട്ട് ഹാജരാകണ മെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

കുറ്റപത്രം വായിച്ച് വിചാരണ ആരംഭിയ്ക്കാൻ കേസ് പരിഗണിച്ചപ്പോൾ പ്രതികൾ എത്തിയിരുന്നില്ല. ഈ മാസം 28ന് എല്ലാ പ്രതികളും കർശനമായി ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു.

2015 മാർച്ച് 12ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിയ്ക്കാൻ എത്തിയപ്പോൾ അനുവദിയ്ക്കില്ലെന്ന് പറഞ്ഞ് ഇടതു പക്ഷ അംഗങ്ങൾ സഭയിൽ നാശനഷ്ടം വരുത്തിയതിനാണ് കേസ്. പൊതു മുതൽ നശിപ്പിച്ച കേസ് പിൻവലിയ്ക്കാൻ സർക്കാർ സമീപിച്ചെങ്കിലും പ്രതികളെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച കോടതി ഹർജി തള്ളിയിരുന്നു.

കെ.അജിത് കുമാർ,കുഞ്ഞ്മുഹമ്മദ് ഹാജി,സി.കെ.സദാശിവൻ,വി.ശിവൻ കുട്ടി ഇപ്പോൾ മന്ത്രിമാരായ ഇ.പി.ജയരാജൻ,കെ.ടി.ജലീൽ എന്നിവരാണ് പ്രതികൾ. മന്ത്രിമാർ ഒഴികെയുള്ളവർ 35000 രൂപ വീതം കെട്ടിവച്ച് ജാമ്യം എടുത്തിരുന്നു.