
തിരുവനന്തപുരം: തൈക്കാട്ടെ ഗവ. കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ രണ്ടുവർഷത്തെ എം.എഡ് കോഴ്സിന് പ്രവേശനം തുടങ്ങി. കോളേജ് ഓഫീസിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ അപേക്ഷാഫോം വിതരണം ചെയ്യും. 55 രൂപയാണ് വില. പൂരിപ്പിച്ച അപേക്ഷകൾ 27നുള്ളിൽ കോളേജ് ഓഫീസിലെത്തിക്കണം. ഫോൺ. 0471 2323964