gty6i

തിരുവനന്തപുരം:ലോക വൈറ്റ് കെയ്ൻ സുരക്ഷാ ദിനത്തിൽ ലയൺസ് ഡിസ്ട്രിക്ട് 318 എ റീജിയൺ 9 ഉൾപ്പെടുന്ന 10 ക്ലബുകളുടെ നേതൃത്വത്തിൽ വർക്കല ലൈറ്റ് ഒഫ് ദി ബ്ലൈൻഡ് സ്‌കൂളിലെ കാഴ്ച പരിമിത കുട്ടികൾക്ക് വൈറ്റ് കെയ്നുകൾ നൽകി. കുട്ടികളുടെ സഞ്ചാര സുരക്ഷയ്ക്കാണ് വൈറ്റ് കെയ്നുകൾ നൽകുന്നത്. വർക്കല പൊലീസ് സ്റ്റേഷൻ ഓഫീസർ ഗോപകുമാർ,സ്‌കൂൾ ഹെഡ്മാസ്റ്റർ ജോൺ തോമസിന് വൈറ്റ് കെയ്നുകൾ കൈമാറി ഉദ്ഘാ‌ടനം നിർവഹിച്ചു. റീജിയൺ ചെയർപേഴ്‌സൺ ലയൺ മുരളീധരൻ,ചിറയിൻകീഴ് ക്ലബ് പ്രസിഡന്റ് ടി.ബിജുകുമാർ,അഡ്മിനിസ്‌ട്രേറ്റർ ജി.ചന്ദ്രബാബു ,വർക്കല ക്ലബ് പ്രസിഡന്റ് ജോഷിബാബു, സെക്രട്ടറി ഹേമചന്ദ്രൻ, നഗരൂർ ക്ലബ് പ്രസിഡന്റ് തുളസീധരൻ നായർ,സെക്രട്ടറി രാധാകൃഷ്ണൻ നായർ, അഡ്മിനിസ്‌ട്രേറ്റർ പി.ഭാസി,പാരിപ്പള്ളി ചവർകോട് പ്രസിഡന്റ് സുഗതൻ.കെ, സെക്രട്ടറി വി.രത്‌നാകരൻ,കല്ലമ്പലം ക്ലബിലെ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.