green

കിളിമാനൂർ : അതിജീവനത്തിന് ജൈവ വൈവിദ്ധ്യത്തിന്റെ ആയിരം പച്ചത്തുരുത്ത് എന്ന പദ്ധതിയുടെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനവും റിപ്പോർട്ട് പ്രകാശനവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീജാ റാണി, ബ്ലോക്ക് പ്രസിഡന്റ് ശ്രീജ ഷൈജു ദേവിന് പച്ച തുരുത്ത് പൂർത്തീകരണത്തിന്റെ റിപ്പോർട്ട് നൽകി ഉദ്ഘാടനം നിർവഹിച്ചു.സമ്പൂർണ പച്ചത്തുരുത്ത് പ്രഖ്യാപിച്ച രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് കിളിമാനൂർ ബ്ലോക്ക്.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി സുധ, ബ്ലോക്ക് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.