g

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഒന്നാം പാലം സ്വദേശിയെ തടഞ്ഞു ദേഹോപദ്രവമേൽപ്പിച്ച് മൊബൈൽ ഫോണും രൂപയും പിടിച്ചുപറിച്ച കേസിലെ രണ്ടാം പ്രതി സുലൈമാനെ(28) പൊലീസ് പിടികൂടി. റൂറൽ എസ്.പി; അശോകന് കിട്ടിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ് എസ്.എച്ച്. ഒ. ചന്ദ്രദാസ്, എസ്.ഐ.മാരായ കൃഷ്ണൻകുട്ടി ,അയൂബ് ഖാൻ ,എസ്.സി.പി.. മനോജ്, സി.പി.ആർഷൻ എന്നിവർ ചേർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.