
തിരുവനന്തപുരം: ജി.കെ.എം കോ ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ 2020 -22 ബാച്ചിലേക്കുള്ള എം.ബി.എ (ഫുൾടൈം)സ്പോട്ട് അഡ്മിഷൻ 23 വരെ നടക്കും.കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ് മാർക്കറ്റിംഗ്, എച്ച്.ആർ, ഓപ്പറേഷൻ മാനേജ്മെന്റ്, സിസ്റ്റംസ് എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. ഡിഗ്രി പൂർത്തിയാക്കിയവർക്കും ഫലം പ്രതീക്ഷിക്കുന്നവർക്കും പ്രവേശന പരീക്ഷ യോഗ്യത നേടാത്തവർക്കും പങ്കെടുക്കാം.വിവരങ്ങൾക്ക് 7559887399,9744714534, 9447006911, 8921141042. വെബ്സൈറ്റ്: www.gkmcmt.com