
മുടപുരം :കേരള സർക്കാരിന്റെ ഹരിത കേരളം മിഷൻ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ മാതൃകാ പരമായ പങ്കുവഹിച്ച കിഴുവിലം ഗ്രാമ പഞ്ചായത്തിന് പച്ചത്തുരുത്ത് പുരസ്‌കാരം ലഭിച്ചു.ഗ്രാമ പഞ്ചായത്ത് ഹാളിൽ ഇത് സംബന്ധിച്ച് ചേർന്ന പുരസ്‌കാര സമർപ്പണ സമ്മേളനം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.ബി.അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.പുരസ്‌കാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാറിന് കൈമാറി.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.മിനി സംസാരിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്.ശ്രീകണ്ഠൻ സ്വാഗതവും മെമ്പർ ഷാജഹാൻ നന്ദിയും പറഞ്ഞു.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഉണ്ണികൃഷ്ണൻ,ബിജുകുമാർ,സുജ,മിനി.സി.എസ്,സൈന തുടങ്ങിയവർ പങ്കെടുത്തു.