virology

തിരുവനന്തപുരം: തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

പുതിയ പകർച്ചവ്യാധികളെ തടയാൻ ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളി ശാസ്ത്രജ്ഞരായ പ്രൊഫ. എം.വി. പിള്ള, ഡോ.ശാർങ്‌ഗധരൻ എന്നിവരാണ് 2017ൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ഡബ്ളിൻ യൂണിവേഴ്സിറ്റി പ്രൊഫസറും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യ ഉപദേശകനുമായ ഡോ. വില്യം ഹാൾ, യു.എസിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. എം.വി. പിള്ള, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി. സുധീർ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അഖിൽ സി.ബാനർജി തുടങ്ങിയവർ സംബന്ധിച്ചു.

രോഗനിർണയവും

ചികിത്സാനിർദ്ദേശവും

എട്ട് ശാസ്ത്ര വിഭാഗങ്ങൾ പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ രോഗനിർണയവും ചികിത്സാനിർദ്ദേശവും മാത്രമേ ഉണ്ടാവൂ. കൊവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ.റ്റി.പി.സി.ആർ അടക്കം സജ്ജമായിട്ടുണ്ട്. ബി.എസ്.എൽ 3 ലബോറട്ടറി സംവിധാനവും ഒരുക്കി. പൂർണ സജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയർത്തും.