പേരൂർക്കട: കൊവിഡ് ബാധിച്ച ഓട്ടോ റിക്ഷാ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. ഇടപ്പഴിഞ്ഞി പഴയാറ്റിൻകുഴി വീട്ടിൽ സി. ഭാസ്‌കരന്റെയും ടി. ഷൈലജയുടെയും മകൻ ഡട്ടു (42) ആണ് മരിച്ചത്. ഡട്ടുവിനെ വൃക്കസംബന്ധമായ അസുഖവും ശ്വാസംമുട്ടലുംമൂലം കഴിഞ്ഞ 9-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവപരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയായിരുന്നു മരണം. ഭാര്യ: ഷീബ. മക്കൾ: സേബ, അഭിഷ, അതിഷ, അനീഷ. സന്ധ്യയാണ് സഹോദരി.