
കിളിമാനൂർ : സമഗ്രശിക്ഷാ കേരളം ബി.ആർ.സി കിളിമാനൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് അഡ്വ.ബി സത്യൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സിനി.എസ്. എസ്,വാർഡ് മെമ്പർ ബീനാ വേണുഗോപാൽ,ഡി.പി.സി എൻ.രത്നകുമാർ,ഡി.പി.ഒ രശ്മി ടി.എ.ൽ,ബി.പി.സി സാബു,പരിശീലകൻ വിനോദ് ,സ്പെഷ്യൽ എഡ്യൂക്കേറ്റർ അനീഷ് എന്നിവർ പങ്കെടുത്തു.ഐ .ഇ. ഡി .സി പരിശീലകൻ വൈശാഖ് കെ എസ് നന്ദി പറഞ്ഞു.