
വർക്കല:ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ നടന്ന പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച് സലീം അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ വി.ജയ സിംഹൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ കുറുപ്പ് ,ജനാർദ്ദനക്കുറുപ്പ് ,വി .സുബിൻ ,ബേബി സേനൻ എന്നിവർ സംബന്ധിച്ചു. ഹരിത കേരള മിഷന്റെ പ്രശസ്തിപത്രം വി.രജ്ഞിത്ത് പ്രസിഡന്റ് എ.എച്ച് സലിംമിന് കെമാറി.