
.
പാലോട്: തെന്നൂർ ആദിത്യ ഭവനിൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മു (78) വിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി.കഴിഞ്ഞ മാസം 25 മുതൽ ഇവരെ കാണാനില്ലെന്ന് ബന്ധു ക്കൾ പാലോട് പൊലീസിൽ പരാതി നൽകിയിരുന്നു. ചെറുമകൾ സീനയോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്.അന്വേഷണം നടക്കുന്നതിനിടെ യാണ് ഇന്നലെ രാവിലെ 10 മണിയോടെ പാലോട് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.അജിത, പരേതരായ ഭാമ, ലീല എന്നിവരാണ് മക്കൾ.