
വർക്കല:ലോക വൈറ്റ് കെയ്ൻ ഡേയോടനുബന്ധിച്ച് വർക്കല ലയൺസ്ക്ലബിന്റെ നേതൃത്വത്തിൽ വർ
ക്കല അന്ധ വിദ്യാലയത്തിൽ കാഴ്ച പരിമിത മുളള കുട്ടികൾക്ക് വൈറ്റ്കെയ് നുകൾ നൽകി.വർക്കല എസ്.എച്ച്.ഒ ജി.ഗോപകുമാർ,ഹെഡ്മാസ്റ്റർ ജോൺ തോമസിന് വൈറ്റ് കെയ് നുകൾ കൈമാറി ഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ് റീജിയൺ ചെയർപേഴ്സൺ മുരളീധരൻ ,വർക്കല ലയൺസ് ക്ലബ് പ്രസിഡന്റ് ബി.ജോഷിബാസു ,സെക്രട്ടറി സി.വി ഹേമ ചന്ദ്രൻ ട്രഷറർ എസ്.പ്രസാദ് ,അഡ്മിനിസ്ട്രറ്റർ വി.ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.