ko

കോവളം:സർക്കാരും വിഴിഞ്ഞം തുറമുഖ കമ്പനിയും ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സിന്ധുയാത്ര മാതാ ദേവാലയം ഇടവക കൗൺസിലിന്റെ നേതൃത്വത്തിൽ പതിനേഴ് ദിവസമായി നടത്തിവന്ന സമരം ചർച്ചയിലൂടെ പരിഹരിക്കാൻ തീരുമാനം. തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഐ.ബിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് ചർച്ച. കളക്ടർ നവജോത് ഖോസ,വിസിൽ എം.ഡി ഡോ.ജയകുമാർ,അദാനിപോർട്ട് പ്രതിനിധികൾ, സിറ്റി പൊലീസ് കമ്മിഷണർ, ഫിഷറീസ് വകുപ്പ് ഡയറക്ടർ, വിഴിഞ്ഞം ഇടവക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.