mangal

മുടപുരം:സംസ്ഥാന സർക്കാരിന്റെ ' എന്റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് മംഗലപുരം ഗ്രാമ പഞ്ചായത്തിന് സർക്കാരിന്റെ അക്ഷയ കേരളം പുരസ്‌കാരം നേടി.നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണബാബുവിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധു വേങ്ങോട് അവാർഡ് ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസനചെയർമാൻ മംഗലപുരം ഷാഫി,ആരോഗ്യചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ അജികുമാർ, എസ്.സുധീഷ് ലാൽ,ഉദയകുമാരി, ലളിതാംബിക,സെക്രട്ടറി ജി.എൻ.ഹരികുമാർ,ഡോക്ടർ മിനി എന്നിവർ പങ്കെടുത്തു.